Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബ്വില്‍ഡ് യുവര്‍ ഹൗസ് പ്രദര്‍ശനം സെപ്തംബര്‍ 20 മുതല്‍ 22 വരെ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട വ്യാപാര സംരംഭങ്ങളുടെ സുപ്രധാന പ്രദര്‍ശനമായ ബ്വില്‍ഡ് യുവര്‍ ഹൗസ് പ്രദര്‍ശനത്തിന്റെ രണ്ടാമത് എഡിഷന്‍ സെപ്തംബര്‍ 20 മുതല്‍ 22 വരെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ നിരവധി സ്ഥാപനങ്ങള്‍ പങ്കെടുക്കും.
പതിനായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം പതിനായിരം പേരെങ്കിലും സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെക്സ്റ്റ് ഫെയര്‍സ് ആണ് എക്‌സിബിഷന്‍ സംഘാടകര്‍ .

Related Articles

Back to top button