വാക്‌സിനെടുത്ത എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടി വരും
ഡോ.അമാനുല്ല വടക്കാങ്ങര :-
ദോഹ : ഖത്തറില്‍ കോവിഡിനെതിരെയുള്ള വാക്‌സിനെടുത്ത എല്ലാവരും മൂന്നാമത് ഡോസെടുക്കേണ്ടി വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ മേധാവി ഡോ. സൊഹ അല്‍ ബയാത് വ്യക്തമാക്കി. ഖത്തര്‍ ടിവിയുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മുന്‍ഗണനക്രമത്തിലാണ് മൂന്നാം ഡോഡ് വാക്‌സിനേഷന്‍ നല്‍കുക. പ്രായം, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവ പരിഗണിച്ചാണ് ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക.
മൂന്നാം ഡോസ് നല്‍കുമെന്ന മന്ത്രാലയത്തിന്റെ പ്രഖ്യാപനം ദേശീയ വാക്‌സിനേഷന്‍ ക്യാമ്പയിനിന്റെ പുതിയ ഘട്ടം ആരംഭിച്ചു എന്നതിന്റെ സൂചനയാണ്. ഫൈസര്‍, മൊഡേണ വാക്‌സിനുകളുടെ മൂന്നാമത് ഡോസാണ് നല്‍കുക. വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് എട്ടുമാസമെങ്കിലും കഴിഞ്ഞവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും.
വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസും ആദ്യ രണ്ട് ഡോസുകളെ പോലെ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.