Breaking News

സ്വദേശികളും വിദേശികളും ഫ്‌ളൂ വാക്‌സിനെടുക്കണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഫ്‌ളൂ നിസ്സാരമല്ലെന്നും പ്രതിവര്‍ഷം 500 പേരെങ്കിലും ഫ്‌ളൂ ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടാറുണ്ടെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കമമ്യൂണിക്കബിള്‍ ഡിസീസസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ് ലമാനി . ഫ്‌ളൂ സീസണ്‍ പരിഗണിച്ച് സ്വദേശികളും വിദേശികളും ഫ്‌ളൂ വാക്‌സിനെടുക്കണമെന്നും ഫ്‌ളൂ വൈറസില്‍ നിന്നും രക്ഷ തേടണമെന്നും അവര്‍ പറഞ്ഞു.
ഫ്‌ളൂ പലരും വിചാരിക്കുന്നതുപോലെ നിസാരമല്ലെന്നും ചില കേസുകളിലെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫ്‌ളൂ സീസണ്‍ നേരത്തെ ആരംഭിച്ചേക്കുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഖത്തറില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തന്നെ ഫ്‌ളൂ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഫ്‌ളൂ വാക്‌സിനേഷന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഔട്ട് പേഷ്യന്റ് ക്‌ളിനിക്കുകളിലും ലഭ്യയമാണ് . രാജ്യത്ത് ഫ്‌ളൂ പടരുന്നതിന് മുമ്പ് തന്നെ എല്ലാവരും വാക്‌സിനെടുത്ത് പ്രതിരോധം തീര്‍ക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്്തു. കോവിഡ് പൂര്‍ണമായും വിട്ടുമാറിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഫ്‌ളൂ വാക്‌സിനേഷന്‍ ഏറെ പ്രധാനമാണ്.

Related Articles

Back to top button
error: Content is protected !!