ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 മില്യണ്‍ വാക്‌സിനെത്തിച്ച് ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തെ ഏറ്റവും മികച്ച എയര്‍ കാര്‍ഗോ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 മില്യണ്‍ വാക്‌സിനെത്തിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിയില്‍ പതറിയ സമൂഹത്തിന് പ്രതീക്ഷയുടേയും പ്രത്യാശയുടേയും ചിറകുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് നല്‍കിയത്.
യൂനിസെഫുമായുണ്ടാക്കിയ 5 വര്‍ഷത്തെ ധാരണാ പത്രമനുസരിച്ച് വാക്‌സിനുകള്‍, മരുന്നുകള്‍, വൈദ്യോപകരണങ്ങള്‍ തുടങ്ങിയവ മുന്‍ഗണനാടിസ്ഥാനത്തിലാണ് ഖത്തര്‍ എയര്‍വേയ്‌സ് കൈകാര്യം ചെയ്യുന്നത്.
ബൊള്ളാര്‍ ലോജിസ്റ്റിക്്‌സ് കമ്പനിയുമായി സഹകരിച്ച് സൗത്ത് കൊറിയയില്‍ നിന്നും 40 മില്യണ്‍ ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യയിലെത്തിച്ച ഖത്തര്‍ എയര്‍വേയ്‌സ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 220 ടണ്‍ വൈദ്യസഹായ സാധനങ്ങളും എത്തിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകോത്തര സുരക്ഷ സംവിധാനങ്ങളൊരുക്കി ഏറ്റവും കൂടുതല്‍ ഡെസ്റ്റിനേഷനുകളിലേക്ക് പറക്കുന്ന പഞ്ചനക്ഷത്ര വിമാനകമ്പനി എന്ന നിലയില്‍ ഖത്തര്‍ എയര്‍വേയ്‌സ് ലോകത്തിന്റെ തന്നെ ആശാകേന്ദ്രമാണ് .