
ഖത്തറിന് ആശ്വാസം, കോവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തി, മൊത്തം രോഗികള്‍ 1666
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :-
ദോഹ : ഖത്തറിന് ആശ്വാസം, കോവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തി, മൊത്തം രോഗികള്‍ 1666 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20950 പരിശോധനകളില്‍ 30 യാത്രക്കാരും 52 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 82 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
164 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 64 ആയി. 18 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.