Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബ്രില്ല്യന്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ അധ്യാപകരെ ആദരിച്ചു

അഫ്‌സല്‍ കിളയില്‍ : –

ദോഹ : മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന ബ്രില്ല്യന്റ്് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ അധ്യാപകരെ ആദരിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് ഐ.സി.സി അശോക ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു.

ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗേലു, ഐ.എസ്.സി വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത്, ക്യൂ.ടി.എസ് പ്രസിഡന്റ് മണി ഭാരതി, രാജസ്ഥാന്‍ പരിവാര്‍ പ്രസിഡന്റ് രമേഷ് സുരാന, ഗുജറാത്തി സമാജ് ഖത്തര്‍ പ്രസിഡന്റ് ദേവാങ്ങ് പട്ടേല്‍, ഗുജറാത്തി സമാജ് വൈസ് പ്രസിഡന്റ് ചേതന്‍ തലാതി, ട്രാക് ഖത്തര്‍ പ്രസിഡന്റ് ജമാല്‍ മുഹമ്മദ് റഹ്‌മത്തുല്ല, ക്യൂ.ടി.എസ് അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീപാജ വിജയന്‍, മീഡിയ വണ്‍ മാര്‍ക്കറ്റിംഗ് ഹെഡ് നിഷാന്ത് തറമ്മേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കോവിഡ് പ്രതിസന്ധി കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ സഹായിച്ച എല്ലാ ജീവനക്കാരെയും മെമന്റോ നല്‍കി ആദരിച്ചു.

ബ്രില്ല്യന്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫ് ബ്രില്ല്യന്റിന്റെ വിദ്യാഭ്യാസ രംഗത്തെ നാള്‍വഴികളെക്കുറിച്ച് സംസാരിച്ചു. മുഹമ്മദ് ഷമീം സ്വാഗതവും മേരി സംഗീത നന്ദിയും പറഞ്ഞു.

Related Articles

Back to top button