Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വെല്‍കെയര്‍ ഗ്രൂപ്പിന്റെ 75ാമത് ഔട്ട്‌ലെറ്റ് എസ്ദാന്‍ മാളില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –

ദോഹ : ഖത്തറിലെ പ്രമുഖ ഫാര്‍മസി ഗ്രൂപ്പായ വെല്‍കെയര്‍ ഗ്രൂപ്പിന്റെ 75ാമത് ശാഖ ഗറാഫ എസ്ദാന്‍ മാളില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, യു.എസ് എംബസി കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഹെതര്‍ മാക്‌ലിയോഡ്, വെല്‍കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് കെ.പി, മുഹമ്മദ് മുഖ്താര്‍, ഡയറക്ടര്‍മാരായ ഫൈസല്‍ കെ.പി, ഖാലിദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഖത്തറിലെ ഏറ്റവും വലിയ ഫാര്‍മസി ഗ്രൂപ്പായ വെല്‍കെയര്‍ 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഫാര്‍മസിയില്‍ ആരംഭിച്ച് ഇന്ന് റീട്ടൈല്‍, ഹോള്‍സെയില്‍ മേഖലയില്‍ സജീവ സാന്നിധ്യമാണ്. പ്രസ്റ്റീജ് റെസ്റ്റോറന്റ്‌ ഉള്‍പ്പെടെ മറ്റു സംരംഭങ്ങളിലും ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.

Related Articles

Back to top button