
ഫിഫ അറബ് കപ്പ് 2021 ടിക്കറ്റ് വില്‍പന ഇന്നു മുതല്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കായിക ലോകം കാത്തിരിക്കുന്ന ഫിഫ അറബ് കപ്പ് 2021 ടിക്കറ്റ് വില്‍പന ഇന്നുമുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഫിഫ 2022 ലോകകപ്പിനായി ഖത്തര്‍ അണിയിച്ചൊരുക്കിയ ലോകോത്തര സ്‌റ്റേഡിയങ്ങളില്‍ അരങ്ങേറുന്ന ഫിഫ അറബ് കപ്പ് അറബ് മേഖലയിലെ കാല്‍പന്തുകളിയുടെ സുപ്രധാനമായ മല്‍സരമാണ് .
ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ www.fifa.con/ tickets മുഖേന ഫിഫ അറബ് കപ്പ് 2021 ടിക്കറ്റ് വില്‍പന ആരംഭിക്കും.
നവംബര്‍ മുപ്പതിനാണ് ഫിഫ അറബ് കപ്പ് 2021 ന് തുടക്കമാവുക.
ഫിഫ 2022 ലോകകപ്പിനായി നിര്‍മിച്ച അല്‍ ബയ്ത്, റാസ് അബൂ അബൂദ് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടവും ഫിഫ അറബ് കപ്പിന്റെ ഭാഗമായി നടക്കും.