Uncategorized
സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ കരുതിയിരിക്കണം . ഇന്ത്യന്‍ എംബസി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ കരുതിയിരിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.
ഇന്ത്യയെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളിലൂടെ വിദ്വേഷവും പൊരുത്തക്കേടും പ്രചരിപ്പിക്കാനുള്ള ദുരുദ്ദേശപരമായ ശ്രമമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളുടെ ഇരയാകാതിരിക്കാനും ജാഗ്രത പാലിക്കാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായി ഇന്ത്യന്‍ എംബസി ഫേസ് ബുക്ക് പോസ്റ്റ് . എല്ലാ ഇന്ത്യന്‍ പൗരന്മാരും ഐക്യവും ഒരുമയും നിലനിര്‍ത്താന്‍ പരിശ്രമിക്കണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.