
Breaking News
ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുവാന്‍ പ്രാദേശിക സിം കാര്‍ഡ് ആവശ്യമില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ സന്ദര്‍ശകര്‍ക്ക് സന്തോഷ വാര്‍ത്ത. ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുവാന്‍ ഇനി മുതല്‍ പ്രാദേശിക സിം കാര്‍ഡ് ആവശ്യമില്ല .ഇപ്പോള്‍ ഇന്റര്‍നാഷണല്‍ സിം കാര്‍ഡ് ഉപയോഗിച്ച് തന്നെ ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യാം.
ഓണ്‍ അറൈവല്‍ വിസയിലും മറ്റും ഖത്തറിലേക്ക് വരുന്നവര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുതിയ സിം വാങ്ങി ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ ഇതോടെ ദൂരീകരിക്കാനാകും.