
പതിനേഴാമത് പ്രൊജക്ട് ഖത്തര്‍ സമാപിച്ചു, പതിനയ്യായിരത്തിലേറെ പ്രൊഫഷണല്‍ സന്ദര്‍ശകര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഗള്‍ഫ് മേഖലയിലെ നിര്‍മ്മാണ സാമഗ്രികളുടേയും ഉപകരണങ്ങളുടേയും ഏറ്റവും വലിയ പ്രദര്‍ശന മേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രൊജക്ട് ഖത്തര്‍ പതിനേഴാമത് എഡിഷന് ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ചു. 11 രാജ്യങ്ങളില്‍ നിന്നായി 50 ലേറെ അന്താരാഷ്ട്ര എക്‌സിബിറ്റര്‍മാര്‍ പങ്കെടുത്ത 4 ദിവസം നീണ്ടുനിന്ന പ്രദര്‍ശനത്തില്‍ പതിനയ്യായിരത്തിലേറെ പ്രൊഫഷണല്‍ സന്ദര്‍ശകര്‍ സംബന്ധിച്ചതായി സംഘാടകര്‍ അറിയിച്ചു.
ഖത്തറിലെ സജീവമായ നിര്‍മാണ മേഖലയും വികസന പദ്ധതികളും സാക്ഷ്യപ്പെടുത്തുന്നതായിരുന്നു പ്രൊജക്ട് ഖത്തറിലെ വന്‍ പങ്കാളിത്തമെന്നാണ് വിലയിരുത്തപ്പെടുന്നത്.