Uncategorized
ഖത്തറിലെ 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാധാരണ നിലയിലേക്ക് മടങ്ങി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് ഭീഷണി കുറഞ്ഞ സാഹചര്യത്തില്‍ ഖത്തറിലെ 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാധാരണ നിലയിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്. എല്ലാ വകുപ്പുകളിലും നേരിട്ടുള്ള കണ്‍സല്‍ട്ടേഷനുകള്‍ നടക്കുന്നുണ്ട്. ഓണ്‍ ലൈന്‍ കണ്‍സല്‍ട്ടേഷന്‍ ആവശ്യമുള്ളവര്‍ക്ക് അങ്ങനേയും അനുവദിക്കുന്നുണ്ട്.
മൊത്തമുള്ള 28 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റൗദതുല്‍ ഖൈല്‍ പ്രാഥമികാരോഗ്യം മാത്രമാണ് ഇപ്പോഴും കോവിഡ് പരിചരണത്തിനായി നിശ്ചയിച്ചിട്ടുള്ളത്. ബാക്കി 27 കേന്ദ്രങ്ങളും സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്