
ഖത്തര്‍ ജനസംഖ്യയില്‍ 10 വര്‍ഷത്തിനുള്ളില്‍ 67.5 ശതമാനം വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ജനസംഖ്യയില്‍ 10 വര്‍ഷത്തിനുള്ളില്‍ 67.5 ശതമാനം വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട് . പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റി ഇന്നലെ പുറത്തുവിട്ട 2020 സെന്‍സ് റിപ്പോര്‍ട്ടാണ് ഇക്കാര്യം സ്്ഥിരീകരിച്ചത്. റിപ്പോര്‍ട്ടനുസരിച്ച് 2020 ലെ ഖത്തറിലെ മൊത്തം ജനസംഖ്യ 2846000 ആണ് .
2010 ലെ സെന്‍സസില്‍ നിന്നും ഏകദേശം 1147000 പേരുടെ വര്‍ദ്ധനയാണ് 2020 ലെ സെന്‍സസില്‍ കാണിക്കുന്നത്. പ്രതിവര്‍ഷ വളര്‍ച്ച നിരക്ക് 5.3 ശതമാനമാണ് . 2004- 2010 കാലയളവില്‍ പ്രതിവര്‍ഷ വളര്‍ച്ച നിരക്ക് 14.8 ശതമാനമായിരുന്നു.
എല്ലാ പ്രായത്തില്‍പ്പെട്ട ജനങ്ങളിലും വര്‍ദ്ധനയുണ്ടെങ്കിലും 30- 34 വയസ് ഗ്രൂപ്പിലാണ് ഏറ്റവും വലിയ വര്‍ദ്ധനയുള്ളത്. ജനസംഖ്യ വര്‍ദ്ധനയില്‍ 65.4 ശതമാനം പുരുഷന്മാരും 34.6 ശതമാനം സ്ത്രീകളുമാണ് .
കൂടുതല്‍ ജനസാന്ദ്രതയുള്ള മുനിസിപ്പാലിറ്റിയായി ദോഹ തുടരുന്നു. ഉമ്മു സലാല്‍ മുനിസിപ്പാലിറ്റിക്കാണ് ജനസാന്ദ്രതയില്‍ രണ്ടാം സ്ഥാനം.
വിദ്യാഭ്യാസ രംഗത്തും വമ്പിച്ച പുരോഗതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 33.9 ശതമാനം ഖത്തരികളും ബിരുദധാരികളാണ് എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2010 ല്‍ ഇത് 20.3 ശതമാനമായിരുന്നു.
ബ്വില്‍ഡിംഗുകളില്‍ 49.7 ശതമാനവും ഹൗസിിംഗ് യൂണിറ്റുകളില്‍ 55.8 ശതമാനവും വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.