Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കലാലയം പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ സാഹിത്യോത്സവിനോടനുബന്ധിച്ചു നടക്കുന്ന കലാലയം പുരസ്‌കാരത്തിനു സൃഷ്ടികള്‍ ക്ഷണിച്ചു.

ഖത്തറിലെ പ്രവാസി മലയാളികള്‍ക്കാണ് പങ്കെടുക്കാനവസരം.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മലയാളം ചെറുകഥ, കവിത എന്നീ വിഭാഗങ്ങളില്‍ മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സാഹിത്യസൃഷ്ടികള്‍ ഒക്ടോബര്‍ 31 രാത്രി 10 മണിക്ക് മുമ്പായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം .

ചെറുകഥ അഞ്ച് ഫുള്‍സ്‌കാപ്പ് പേജിലും,കവിത രണ്ട് ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്.സൃഷ്ടികളില്‍ എഴുത്തുകാരന്റെ പേരോ മറ്റു വിവരങ്ങളോ എഴുതരുത്. മറ്റൊരു പേജില്‍ പേരും, അഡ്രസ്സും, സ്വയം പരിചയപ്പെടുത്തുന്ന വിവരങ്ങളും ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം,സ്‌കാന്‍ ചെയ്ത് ഇമെയില്‍ ചെയ്യണം .

മികച്ച ആദ്യ സൃഷ്ടിക്ക് നവംബര്‍ 19ന് നടക്കുന്ന ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ സാഹിത്യോത്സവില്‍ കലാലയം പുരസ്‌കാരം നല്‍കും. സാഹിത്യരംഗത്തെ പ്രശസ്തരായ ജൂറി അംഗങ്ങങ്ങളായിരുക്കും പുരസ്‌കാര മൂല്യനിര്‍ണയം നടത്തുക.കൂടുതല്‍ വിവരങ്ങള്‍ക്ക് 33211436, 7782 9555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button