Uncategorized

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 243 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 243 പേര്‍ പിടിയിലായതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 3 മുതല്‍ തിരക്കില്ലാത്ത തുറന്ന പൊതു സ്ഥലങ്ങളില്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമില്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മോളുകള്‍, ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങിയ അടഞ്ഞ സ്ഥലങ്ങളില്‍ മാസ്‌ക്് നിര്‍ബന്ധമാണ് .

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വ്യാപകമായ പരിശോധനകളാണ് നടക്കുന്നത്. മാസ്‌ക് ധരിക്കേണ്ട സ്ഥലങ്ങളില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണിത്.

ഒരാളെ മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ഡൗണ്‍ലോഡ്് ചെയ്യാത്തതിനും പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പിടികൂടിയവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Related Articles

Check Also
Close
Back to top button
error: Content is protected !!