Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :-

ദോഹ :ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍. 138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 128 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കുറേ നാളുകളായി രോഗമുക്തരുടെ എണ്ണമായിരുന്നു കൂടുതല്‍ എന്നാല്‍ ഇന്ന് രോഗികളുടെ എണ്ണമാണ് കൂടിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സമൂഹത്തിന്റെ ജാഗ്രതയും ശ്രദ്ധയും വേണം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 24744 പരിശോധനകളില്‍ 41 യാത്രക്കാരും 97 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 138 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 128 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 76 ആയി. 18 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button