രണ്ട് മലയാളി യുവാക്കളുടെ മൃതദേഹം അന്ത്യ കര്‍മങ്ങള്‍ക്കായി ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറില്‍ അന്തരിച്ച രണ്ട് മലയാളി യുവാക്കളുടെ മൃതദേഹം അന്ത്യ കര്‍മങ്ങള്‍ക്കായി ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.
ദുഖാന്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന അനീഷ് ജോസഫ് പാറക്കല്‍, ടീ ടൈം ജീവനക്കാരനായിരുന്ന അസീസ് തിണ്ടന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുന്നത്.
39, 43 വയസ്സുകളുള്ള രണ്ട് ചെറുപ്പക്കാരുടെ വിയോഗം അതത് കുടുംബങ്ങളെ മാത്രമല്ല ഖത്തറിലെ മലയാളി സമൂഹത്തെ മൊത്തത്തില്‍ തന്നെ വേദനിപ്പിക്കുന്നതാണ് .
ഹൃദയാഘാതം മൂലം മരണപ്പെടുന്ന മലയാളികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്നത് സമൂഹം കുറച്ചുകൂടി ഗൗരവമായി കാണണമെന്ന് തോന്നുന്നു. ജീവിത ശൈലിയാണ് ഹൃദ്രോഗം വര്‍ദ്ധിക്കാനുള്ള കാരണമായി പറയപ്പെടുന്നത്. ജീവിതവും മരണവും നമ്മുടെയൊന്നും നിയന്ത്രണത്തില്‍പ്പെട്ട കാര്യങ്ങളല്ലെങ്കിലും ഭക്ഷണം, വ്യായാമം, വിശ്രമം, ജീവിതരീതികള്‍ എന്നിവയില്‍ ശ്രദ്ധിക്കണമെന്നാണ് ഓര്‍മപ്പെടുത്തുന്നത്.