
ഖത്തര്‍ തളിപ്പറമ്പ കൂട്ടായ്മ ലോഗോ പ്രകാശനം ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പുകാരുടെ ഖത്തറിലെ കൂട്ടായ്മയായ ഖത്തര്‍ തളിപ്പറമ്പ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു . അഷ്റഫ് സയ്യിദ് നഗറാണ് ലോഗോ പ്രകാശനം ചെയ്തത്.
തുടര്‍ന്ന് നടന്ന കായിക മത്സരങ്ങള്‍ക്ക് ഷമീം മലിക്കന്റകത് ,ആഷിക് കുട്ടന്‍ ,റംസാന്‍ ശരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
പഴയതും പുതിയതുമായ പാട്ടുകള്‍ കോര്‍ത്തിണക്കിക്കൊണ്ട് നടന്ന സിദ്ദിഖ് കാന്താരിയുടെ സംഗീത വിരുന്നു പരിപാടിയുടെ മാറ്റ് കൂട്ടി.സിംപിള്‍ ട്രേഡിങ്ങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദലി കയക്കൂല്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു .മജീദ് ഉണ്ടച്ചി അധ്യക്ഷനായിരുന്നു . ഷാം ദോഹ സ്വാഗവും മന്‍സൂര്‍ അലി നന്ദി പറഞ്ഞു.