Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എച്ച്എംസിയുടെ സീലൈന്‍ മെഡിക്കല്‍ ക്‌ളിനിക് നാളെ തുറക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) സീലൈന്‍ പ്രദേശത്ത് മെഡിക്കല്‍ ക്ലിനിക് ഒക്ടോബര്‍ 21 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തുറക്കും. കഴിഞ്ഞ 12 വര്‍ഷമായി സീലൈന്‍ മെഡിക്കല്‍ ക്ലിനിക് പ്രവര്‍ത്തിക്കുന്നു. 2021-2022 ശൈത്യകാല ക്യാമ്പിംഗ് സീസണ്‍ ആരംഭിക്കുന്നതോടനുബന്ധിച്ചാണ് നാളെ ക്‌ളിനിക് ആരംഭിക്കുന്നത്.

ഈ വര്‍ഷം ക്യാമ്പിംഗ് സീസണ്‍ നിലവിലുള്ള കോവിഡ് മഹാമാരിയുടെ സാഹചര്യം പരിഗണിച്ച് എല്ലാ സുരക്ഷാ മുന്‍കരുതലുകളും പ്രതിരോധ നടപടികളും പാലിച്ചായിരിക്കണമെന്ന് എച്ച്എംസിയുടെ ചീഫ് കമ്യൂണിക്കേഷന്‍സ് ഓഫീസറും സീലിന്‍ മെഡിക്കല്‍ ക്ലിനിക്കിന്റെ പ്രോജക്ട് മാനേജറുമായ അലി അബ്ദുള്ള അല്‍ ഖാതര്‍ പറഞ്ഞു,

Related Articles

Back to top button