Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ അണുബാധ തടയല്‍ നിയന്ത്രണ വാരവുമായി പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. 2021 ഒക്ടോബര്‍ 17 മുതല്‍ 23 വരെ നടക്കുന്ന അന്താരാഷ്ട്ര പകര്‍ച്ചവ്യാധി പ്രതിരോധ വാരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഖത്തറില്‍ അണുബാധ തടയല്‍ നിയന്ത്രണ വാരവുമായി പൊതുജനാരോഗ്യ മന്ത്രാലയവും ആരോഗ്യസംരക്ഷണ മേഖലയും രംഗത്ത്


രോഗപ്രതിരോധത്തില്‍ വ്യക്തികളുടേയും സമൂഹത്തിന്റേയും പങ്ക് ബോധ്യപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് അണുബാധ തടയല്‍ നിയന്ത്രണ വാരമാചരിക്കുന്നത്. ഒരാഴ്ചത്തെ ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനം ഒരു വര്‍ഷത്തെ പ്രതിബദ്ധതയെന്ന മുദ്രാവാക്യവുമായി മികച്ച പ്രാക്ടീസുകള്‍ നടപ്പാക്കാനാണ് വാരാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.
നല്ല ശീലങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക, നിങ്ങളുടെ രോഗികളെ, കുടുംബത്തെ, നിങ്ങളെ സംരക്ഷിക്കുകയെന്നതാണ് ഈ കാമ്പയിന്‍ ഉയര്‍ത്തുന്ന ആശയം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ വാരാചരണത്തിന് വമ്പിച്ച പ്രാധാന്യമുണ്ട്.

Related Articles

Back to top button