Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അമീരീ കപ്പ് കലാശപ്പോരാട്ടത്തിന് വിസിലുയരുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന നാല്‍പത്തിയൊമ്പതാമത് അമീരീ കപ്പ് കലാശപ്പോരാട്ടത്തിന് വിസിലുയരുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി .

പ്രാദേശിക സമയം 7 മണിക്ക് ഖത്തറിലെ ഏറ്റവും പുതിയ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 വേദിയായ അല്‍ തുമാമ സ്റ്റേഡിയത്തില്‍ പതിനേഴ് തവണ അമീരീ കപ്പില്‍ മുത്തമിട്ട അല്‍ സദ്ദ് ക്‌ളബ്ബും 6 തവണ കിരീടം ചൂടിയ അല്‍ റയ്യാന്‍ ക്‌ളബ്ബും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തീപാറുന്ന പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് ഭീഷണിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ആരവങ്ങളടങ്ങിയ സ്‌റ്റേഡിയങ്ങളില്‍ നിന്നും കാണികളുടെ ആര്‍പ്പുവിളികളുയരുമ്പോള്‍ ലോകം പ്രതീക്ഷയുടെ പൊന്‍കിരണങ്ങളാല്‍ കോള്‍മയിര്‍കൊള്ളും.

100 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞ് നാല്‍പതിനായിരം കാണികളെ സ്വീകരിക്കാന്‍ സുസജ്ജമായ സ്റ്റേഡിത്തിന് കനത്ത സുരക്ഷവലയമാണ് സംഘാടകര്‍ തീര്‍ത്തിരിക്കുന്നത്.

അടുത്ത മാസം നടക്കാനിരിക്കുന്ന ഫിഫ അറബ് കപ്പും അടുത്ത വര്‍ഷത്തെ ഫിഫ ലോക കപ്പും കുറ്റമറ്റ രീതിയില്‍ നടത്താനുള്ള ഖത്തറിന്റെ സന്നദ്ധത വിളിച്ചറിയിക്കുന്ന മല്‍സരമായും അമീരീ കപ്പ് ഫൈനല്‍ വിലയിരുത്തപ്പെടാം.

1972-73 ല്‍ ആരംഭിച്ച അമീരീ കപ്പ് ഖത്തറിലെ ഏറ്റവും വലിയ ഫുട്ബോള്‍ മല്‍സരമാണ് .

Related Articles

Back to top button