
ഡിസംബര്‍ 1 മുതല്‍ ഖത്തറിലേക്ക് പച്ചക്കറികളും പഴങ്ങളും ഇറക്കുമതി ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി വേണ്ടിവരും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 2021 ഡിസംബര്‍ 1 മുതല്‍ ഖത്തറിലേക്ക് പച്ചക്കറികളും പഴങ്ങളും ഇറക്കുമതി ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
പഴങ്ങളുടെയും പച്ചക്കറികളുടെയും വിതരണക്കാര്‍ക്കായി മന്ത്രാലയം സംഘടിപ്പിച്ച യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യോഗത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടര്‍ ഡോ.മസൗദ് ജറല്ല അല്‍ മറി, കാര്‍ഷിക കാര്യ വകുപ്പ് ഡയറക്ടര്‍ യൂസഫ് ഖാലിദ് അല്‍ ഖുലൈഫി, കൂടാതെ നിരവധി കാര്‍ഷിക മേഖല ഉദ്യോഗസ്ഥരും പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുന്നവരും പങ്കെടുത്തു.
2021 നവംബര്‍ 1 മുതല്‍ 20 വരെയുള്ള കാലയളവില്‍, 2021 ഡിസംബര്‍ മാസത്തേക്ക് പച്ചക്കറികളും പഴങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി അഭ്യര്‍ത്ഥനകള്‍ വിതരണക്കാരില്‍ നിന്ന് സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
അപേക്ഷാ ഫോം F-AAD-PP-02 മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് ലഭിക്കും.