Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ നൂറ് കടന്നു, ആശുപത്രി അഡ്മിഷനുകളും കൂടുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ദീര്‍ഘനാളായി പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെയായിരുന്നത് നൂറ് കടന്നതും ആശുപത്രി അഡ്മിഷനുകള്‍ കൂടുന്നതും ഖത്തറിലെ കോവിഡ് പ്രതിരോധരംഗത്ത് വെല്ലുവിളിയാകുന്നു.

ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതേ ട്രന്‍ഡ് തുടരുന്നത് ആരോഗ്യരംഗത്തുള്ളവരേയയും സാമൂഹ്യ പ്രവര്‍ത്തകരേയും ഏറെ ആശങ്കാകുലരാക്കുന്നതാണ് .

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 23078 പരിശോധനകളില്‍ 24 യാത്രക്കാര്‍ക്കടക്കം 122 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 98 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നത് ഏറെ ഗൗരവമുള്ളതാണ് .

89 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂവെന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു കാര്യം. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1036 ആയി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 7 പേരാണ് ആരെയും പ്രവേശിപ്പിക്കപ്പെട്ടത്. ഇന്ന് 2 പേരെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 49 പേര്‍ ആശുപത്രിയിലും 12 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button