ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഉണര്‍വ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്ത് കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും യാത്ര നടപടികള്‍ കൂടുതല്‍ ലളിതമാവുകയും ചെയ്തതോടെ ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വ്യക്തമായ ഉണര്‍വ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഹോട്ടലുകളില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. കൂടാതെ നിരവധി പേരാണ് സ്റ്റേകേഷനുകള്‍ പ്രയോജനപ്പെടുത്തുന്നത്.
ഓണ്‍ അറൈവല്‍ വിസകളിലും വിവിധ തരം സന്ദര്‍ശക വിസകളിലുമായി ആയിരക്കണക്കിനാളുകളാണ് നിത്യവും ഖത്തറിലെത്തുന്നത്.
ഖത്തറിന് പുറത്തുനിന്നും വാക്‌സിനെടുക്കുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റൈന്‍ രണ്ട് ദിവസമാക്കി ചുരുക്കിയ ട്രാവല്‍ നയമാണ് ടൂറിസ്റ്റുകളുടെ ഒഴുക്കിന് വേഗത കൂട്ടിയ പ്രധാനകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടൂറിസ്റ്റുകള്‍ കൂടുന്നതോടെ ഹോസ്പിറ്റാലിറ്റി മേഖലയടക്കം പല ബിസിനസ് മേഖലകളിലും ഉണര്‍വുണ്ടാകുമെന്നാണ് കരുതുന്നത്.