‘ അങ്കമാലി കല്യാണ തലേന്ന് ‘ നവംബര്‍ 28 ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍

ദോഹ. അങ്കമാലി എന്‍.ആര്‍.ഐ അസോസിയേഷന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംഗീത നിശ അങ്കമാലി കല്യാണ തലേന്ന് നവംബര്‍ 28 ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

അങ്കമാലിയില്‍ നടക്കുന്ന ഒരു വിവാഹാഘോഷത്തിന്റെ തലേന്ന്, പരമ്പരാഗതമായ ‘കല്യാണത്തലേന്നിന്റെ ഗൃഹാതുരത്വം പകര്‍ന്നു നല്‍കുകയെന്നതാണ് ഈ അതുല്യമായ സംഗീത നിശയുടെ ലക്ഷ്യം. പ്രശസ്ത ചെമ്മീന്‍ ബാന്‍ഡ്, സീനിയേഴ്സ് ഫ്യൂഷന്‍, പ്രശസ്ത സിനിമാ കലാകാരന്മാരായ രമ്യ നമ്പീശന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, കലാഭവന്‍ സതീഷ് എന്നിവരുടെ ആവേശകരമായ പ്രകടനങ്ങള്‍ പരിപാടിയെ സവിശേഷമാക്കും.

വിനോദ് കുമാര്‍-പ്രസിഡന്റ്, വിനായക് മോഹന്‍ -ജനറല്‍ സെക്രട്ടറി, ഡാന്‍ തോമസ് -ട്രഷറര്‍, ഇവന്റ് ഡയറക്ടര്‍ -ഡോ. കൃഷ്ണ കുമാര്‍, വൈസ് പ്രസിഡന്റ് -ജോയ് ജോസ്, ജോയിന്റ് സെക്രട്ടറി -റിംഗു ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.