മാസ്‌ക് ധരിക്കാത്തതിന് 149 പേര്‍ പിടിയില്‍
ദോഹ : മാസ്‌ക് ധരിക്കാത്തതിന് 149 പേര്‍ പിടിയില്‍. എല്ലാ പൗരന്മാരും താമസക്കാരും അടച്ച പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. എന്നിരുന്നാലും, മാര്‍ക്കറ്റുകളിലും എക്‌സിബിഷനുകളിലും ഇവന്റുകളിലും സംഘടിത പൊതു പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഒഴികെ തുറന്ന പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ല. പള്ളികള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, ആശുപത്രികള്‍ എന്നിവയുടെ പരിസരങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്.
‘പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച 1990 ലെ 17-ാം നമ്പര്‍ നിയമത്തെ അടിസ്ഥാനമാക്കിയുള്ള മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായി, പ്രാബല്യത്തിലുള്ള കോവിഡ് 19 പ്രതിരോധവും മുന്‍കരുതല്‍ നടപടികളും ലംഘിച്ചതിന് അധികാരികള്‍ നിരവധി ആളുകളെ പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സമൂഹത്തില്‍ കൊറോണ വൈറസ് പടരുന്നതില്‍ നിന്ന് സ്വന്തത്തേയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിന് നിലവിലുള്ള മുന്‍കരുതല്‍, പ്രതിരോധ തീരുമാനങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.