Uncategorized

ഏറ്റവും കൂടുതല്‍ രാജ്യക്കാര്‍ ഒരേസമയം മരങ്ങള്‍ നട്ടുപിടിപ്പിച്ചതിന്റെ ഗിന്നസ് റെക്കോര്‍ഡ് ഖത്തറിന്

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –

ദോഹ: ഒരേസമയം ഏറ്റവും കൂടുതല്‍ രാജ്യക്കാര്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചതിന് പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഖത്തര്‍ സ്വന്തമാക്കി.
2021 ഒക്ടോബര്‍ 9 ശനിയാഴ്ച ദുഖാനില്‍ കമ്മിറ്റി സംഘടിപ്പിച്ച വൃക്ഷത്തൈ നടീല്‍ പരിപാടിയില്‍ 66 രാജ്യക്കാര്‍ പങ്കെടുത്തതായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലെ ഔദ്യോഗിക വിധികര്‍ത്താക്കളായ അലന്‍ പിക്സ്ലിയും ലൂയിസ് ടോംസും പറഞ്ഞു. മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ 2019ന് ആരംഭിച്ച പ്ലാന്റ് മില്ല്യണ്‍ ട്രീ ക്യാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

അള്‍ജീരിയ, അര്‍ജന്റീന, ഓസ്ട്രേലിയ, ഓസ്ട്രിയ, ബംഗ്ലദേശ്, ബെല്‍ജിയം, ബെനിന്‍, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, ബ്രൂണെ ദാറുസ്സലാം, ബള്‍ഗേറിയ, കാനഡ, കോസ്റ്ററിക്ക, കോസ്റ്റ് ഡി ഐവയര്‍, ക്രൊയേഷ്യ, ക്യൂബ, ജിബൂട്ടി, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഈജിപ്ത്, എല്‍ സാല്‍വഡോര്‍, എറിത്രിയ, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മ്മനി, ഗ്രീസ്, ഹെയ്തി, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍, ഇറാഖ്, ഇറ്റലി, ജോര്‍ദാന്‍, കസാക്കിസ്ഥാന്‍, കെനിയ, കൊസോവോ, കിര്‍ഗിസ്ഥാന്‍, ലെബനന്‍, ലിബിയ, മാലി, മാള്‍ട്ട , മൗറീഷ്യസ്, മെക്‌സിക്കോ, മൊറോക്കോ, നേപ്പാള്‍, നൈജര്‍, നൈജീരിയ, പനാമ, പരാഗ്വേ, പെറു, ഫിലിപ്പീന്‍സ്, പോര്‍ച്ചുഗല്‍, ഖത്തര്‍, റൊമാനിയ, റഷ്യ, റുവാണ്ട, സെനഗല്‍, സിംഗപ്പൂര്‍, സുഡാന്‍, സ്വീഡന്‍, സിറിയ, താജിക്കിസ്ഥാന്‍, തായ്ലന്‍ഡ്, ടുണീഷ്യ, തുര്‍ക്കി, യുണൈറ്റഡ് രാജ്യം, വെനസ്വേല, വിയറ്റ്‌നാം, യെമന്‍.
എന്നീ രാജ്യങ്ങളാണ് ഈ വൃക്ഷത്തൈ നടല്‍ പരിപാടിയില്‍ പങ്കെടുത്തത്.

Related Articles

Back to top button
error: Content is protected !!