ഷാഫി പാറക്കലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘മണല്‍ പക്ഷികള്‍’ ചിത്രീകരണമാരംഭിച്ചു
അഫ്‌സല്‍ കിളയില്‍ :
ദോഹ : റഹീപ് മീഡിയയുടെ ബാനറില്‍ ഷാഫി പാറക്കല്‍ സംവിധാനം ചെയ്യുന്ന മലയാള ചലചിത്രം ‘ മണല്‍ പക്ഷികള്‍’ ഖത്തറില്‍ ചിത്രീകരണമാരംഭിച്ചു. റോസ് പെറ്റല്‍സാണ് ചിത്രം നിര്‍മിക്കുന്നത്. എസ്.എസ് ബിജുരാജിന്റെ കഥയ്ക്ക് ജിസ് ബിന്‍ സെബാസ്റ്റ്യനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഗ്രേയ്‌സനാണ് ഡോ. മനു മഞ്ചിത്തിന്റെ വരികള്‍ക്ക് മിഥുന്‍ ജയരാജ് സംഗീതം നല്‍കിയാണ് ചിത്രത്തിലെ മനോഹര ഗാനങ്ങള്‍ ഒരുക്കിരിക്കുന്നത്. സന്തോഷ് കീഴാറ്റുര്‍, ഷാനവാസ്, അഞ്ജലി നായര്‍ എന്നിവര്‍ക്കൊപ്പം ഖത്തറിലെ മലയാളികളായ നടീ നടന്‍മാരും മണല്‍ പക്ഷികളില്‍ വേഷമിടുന്നുണ്ട്.
ചിത്രത്തിന്റെ പൂജ മൈന്റ് മാസ്റ്റര്‍ അക്കാദമിയില്‍ വെച്ചു നടന്നു. ഖത്തറിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ റേഡിയോ മലയാളം മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ അബ്ദുല്‍ റഹ്‌മാന്‍ ക്യാമറ സ്വി്ച്ച് ഓണ്‍ കര്‍മം നിര്‍വ്വഹിച്ചു. പൂര്‍ണ്ണമായും ഖത്തറില്‍ വെച്ച് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യും.