Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്‍കാസ് ഖത്തര്‍ പാലക്കാട് ജില്ലാ കമ്മറ്റി ലഹന്‍ ലത്തീഫിനെയും അബ്ദുല്‍ മജീദിനെയും ആദരിച്ചു

ദോഹ : ഇന്‍കാസ് ഖത്തര്‍ പാലക്കാട് ജില്ലാ കമ്മറ്റി ലഹന്‍ ലത്തീഫിനെയും അബ്ദുല്‍ മജീദിനെയും ആദരിച്ചു. ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ബ്രിട്ടീഷ് വേള്‍ഡ് റെക്കോര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നീ റെക്കോഡുകള്‍ നേടിയ രണ്ടര വയസ്സുകാരി ലഹന്‍ ലത്തീഫിനെയും, ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ഖത്തര്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ ഇന്‍കാസ് പാലക്കാട് ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുല്‍ മജീദിനെയും ഇന്‍കാസ് ഖത്തര്‍ പാലക്കാട് ചാപ്റ്റര്‍ ആദരിച്ചു.

അനുമോദന സദസ്സിന് ശേഷം ജില്ലാ കമ്മറ്റിയുടെ പ്രതിമാസ പ്രവര്‍ത്തക സമിതി യോഗവും ചേര്‍ന്നു. യോഗത്തില്‍ അബ്ദുല്‍ മജീദ് അധ്യക്ഷനായി. മുഹമ്മദ് റുബീഷ് സ്വാഗതവും, ലത്തീഫ് കല്ലായി നന്ദിയും പറഞ്ഞു. ബുക്കാര്‍ കൂറ്റനാട്, ജിന്‍സ് ജോസ്, താഹിര്‍, മൊയ്തീന്‍ ഷാ, ഷാഫി, നൗഫല്‍, സൈഫു തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button