Uncategorized

എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂള്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു

ദോഹ : എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂള്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി കളറിംഗ്, പ്രസംഗം, ബുക്ക്‌ലെറ്റ് ഡിസൈന്‍, ബുക്ക് മാര്‍ക്ക് തയ്യാറാക്കല്‍, പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസ രചന, തുടങ്ങിയ വിവധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കോര്‍ഡിനേറ്റര്‍മാരായ വിജയ ശര്‍മിള, ഷൈനി സുരേഷ്, രശ്മി അജിത് കുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!