Uncategorized

വതന്‍ സുരക്ഷാ പരിശീലനത്തിന്റെ ഭാഗമായി ദോഹ മെട്രോ സര്‍വ്വീസുകള്‍ ഭാഗികമായി അടക്കും

ദോഹ : എജ്യൂക്കേഷന്‍ സിറ്റിക്കും അല്‍ റിഫക്കും ഇടയിലുള്ള ഗ്രീന്‍ ലൈന്‍ ദോഹ മെട്രോ സര്‍വ്വീസ് നവംബര്‍ 16 ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി ഒമ്പത് മണി വരെ അടച്ചിടുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.ബാക്കി ഭാഗങ്ങളിലെ സര്‍വ്വീസുകള്‍ സാധാരണ നിലയില്‍ തുടരും.

13 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയുള്ള മൂന്ന് ദിവസത്തെ സംയുക്ത സുരക്ഷാ അഭ്യാസത്തിന് ഖത്തര്‍ ആതിഥേയത്വം വഹിക്കും, കൂടാതെ 28 സൈനിക, സിവില്‍, ഓര്‍ഗനൈസേഷണല്‍, സര്‍വീസ് അതോറിറ്റികളും പരിപാടിയുടെ ഭാഗമാകും.

രാജ്യത്തെ ഒന്നിലധികം സ്ഥലങ്ങളില്‍ സംയുക്ത അഭ്യാസം നടത്തും. ചാമ്പ്യന്‍ഷിപ്പിനുള്ള മത്സര സൗകര്യങ്ങളും മത്സരേതര സൗകര്യങ്ങളും കരയിലും കടലിലുമുള്ള നിരവധി പൊതു, സുപ്രധാന, വിനോദസഞ്ചാര സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button
error: Content is protected !!