Breaking News
ഖത്തറില്‍ രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികളെന്ന സ്ഥിതി തുടരുന്നു
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ :ഖത്തറില്‍ രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികളെന്ന സ്ഥിതി തുടരുന്നു . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18701 പരിശോധനകളില്‍ 25 യാത്രക്കാര്‍ക്കടക്കം 150 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 125 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
123 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂവെന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു കാര്യം. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1891 ആയി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 7 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരാളെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 85 പേര് ആശുപത്രിയിലും 15 പേര് തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്