ഖത്തര്‍ പ്രവാസി സാഹിത്യോത്സവില്‍ അസീസിയ ജേതാക്കള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച 12-മത് ഖത്തര്‍ പ്രവാസി സാഹിത്യോത്സവില്‍ 257 പോയിന്റുകളോടെ അസീസിയ ജേതാക്കക്കളായി. 240 പോയന്റ് നേടിയ ദോഹ സെന്‍ട്രലിനായിരുന്നു രണ്ടാം സ്ഥാനം. എയര്‍പോര്‍ട്ട്, നോര്‍ത്ത് സെന്‍ട്രലുകള്‍ യഥാക്രമം മൂന്നും നാലും സ്ഥാനം നേടി.
സ്വാഗത സംഘം ചെയര്‍മാന്‍ അഹ്‌മദ് സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സംഗമം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു.ഏറ്റവും കൂടുതല്‍ പുതിയ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചു മലപ്പുറം മഅദിന്‍ കമ്മിറ്റി നല്‍കുന്ന ബൂസ്റ്റര്‍ അവാര്‍ഡീന് അര്‍ഹരായ യൂനിറ്റിനെ സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ പ്രഖ്യാപിച്ചു. കരീം ഹാജി മേമുണ്ട വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു.ഐ സി എഫ് ഖത്തര്‍ പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാര്‍,സിദ്ധീഖ് പുറായില്‍ (ഐസിസി ബോര്‍ഡ് മെമ്പര്‍) സിയാദ് ഉസ്മാന്‍ (ഐ സി ബി എഫ്)ജലീല്‍ (സംസ്‌കൃതി)ഷമീര്‍ എറമല്‍(ഇന്‍കാസ്) എന്നിവര്‍ ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.ശംസുദ്ധീന്‍ സഖാഫി സ്വാഗതവും,നംഷാദ് പനമ്പാട് നന്ദിയും പറഞ്ഞു.