Uncategorized
ദോഹയുടെ ഉള്‍പ്രദേശങ്ങളിലെ മലിനജല ശൃംഖലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി അശ്ഗാല്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ദോഹ നഗരത്തിന്റെ ഉള്‍പ്രദേശങ്ങളായ അല്‍ മുന്‍തസ, റൗദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റ്, ന്യൂ സലത എന്നിവയുള്‍പ്പെടെ സി-റിങ്ങ് റോഡിനൊപ്പം അല്‍ ഹിലാല്‍ ഏരിയ വരെയുള്ള ദോഹയിലെ ഉള്‍പ്രദേശങ്ങളിലെ (പാക്കേജ് 1) മലിനജല ശൃംഖലയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു.
ഇരുപത് മുതല്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച മലിനജല ശൃംഖല 150 മില്ലീമീറ്ററിനും 200 മില്ലീമീറ്ററിനും ഇടയില്‍ വ്യാസമുള്ള പൈപ്പുകള്‍ 300 എംഎം മുതല്‍ 600 എംഎം വരെ വ്യാസമുള്ള പൈപ്പുകളാക്കി മാറ്റിയത് ദീര്‍ഘകാല ചോര്‍ച്ച ഒഴിവാക്കാനും പരിപാലന ചെലവ് കുറയ്ക്കാനും സഹായിക്കുമെന്ന് അശ്ഗാലിലെ ഡ്രെയിനേജ് നെറ്റ്വര്‍ക്ക് പ്രോജക്ട് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള അലി മൊസ്തഫാവി അഭിപ്രായപ്പെട്ടു.