Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കോര്‍ണിഷ് സ്ട്രീറ്റ് ഇന്നു മുതല്‍ അടക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ അറബ് കപ്പ് 2021 ന്റെ ഭാഗമായി കോര്‍ണിഷ് സ്ട്രീറ്റ് ഇന്നു മുതല്‍ അടച്ചിടും. ഡിസംബര്‍ നാലു വരെയാണ് അടച്ചിടുക. കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന കായികമാമാങ്കം ആഘോഷമാക്കുന്നതിനാണ് കോര്‍ണിഷ് സ്ട്രീറ്റ് അടക്കുന്നത്. ഈ കാലയളവില്‍ ലക്ഷ്യസ്ഥാനത്തെത്തുവാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

പൊതുഗതാഗത സംവിധാനങ്ങളായ ദോഹ മെട്രോ സര്‍വീസ്, കര്‍വ ബസുകള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്താം.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പതിനൊന്നാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലും ഇന്നാരംഭിക്കും. അല്‍ ബിദ പാര്‍ക്കിലാണ് ഫുഡ് ഫെസ്റ്റിവല്‍ നടക്കുക. അറബ് കപ്പിനെത്തുന്ന ആരാധകര്‍ക്ക് സവിശേഷമായ അനുഭവം പ്രദാനം ചെയ്യാന്‍ പാകത്തിലാണ് ആഘോഷപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ആകര്‍ഷകമായ ഡിസൈനുകളോടെ അണിഞ്ഞൊരുങ്ങുന്ന കോര്‍ണിഷ് സന്ദര്‍ശകരെ ആകര്‍ഷിക്കും. കൂടാതെ, തിയേറ്റര്‍ പാര്‍ക്ക് മുതല്‍ പേള്‍ സ്മാരകം വരെ നീളുന്ന എട്ട് ഇന്ററാക്ടീവ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകള്‍ കോര്‍ണിഷ് സ്ട്രീറ്റിലെ ഭക്ഷ്യമേളയെ അവിസ്മരണീയമാക്കും.

Related Articles

Back to top button