ഖത്തറില്‍ ക്വാറന്റൈന്‍ ചാര്‍ജുകള്‍ കുത്തനെ കൂടി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ക്വാറന്റൈന്‍ ചാര്‍ജുകള്‍ കുത്തനെ കൂടി. യാത്രാ നയവും വിസ നടപടികളും ഉദാരമാക്കിയതും അറബ് കപ്പ് ഉള്‍പ്പടെയുള്ള വിവിധ പരിപാടികള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ ഒഴുക്ക് കൂടിയതുമൊക്കെയാകാം ക്വാറന്റൈന്‍ നിരക്കുകള്‍ കുത്തനെ കൂടാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയിലെ ഉണര്‍വ് സാധാരണക്കാരായ പ്രവാസികള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.
ഡിസ്‌കവര്‍ ഖത്തറിന്റെ സൈറ്റനുസരിച്ച് ഡിസംബര്‍ ഒന്നുമുതല്‍ 10 വരെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നിര്‍ബന്ധമായ രണ്ട് ദിവസത്ത ക്വാറന്റൈന് ഒരാള്‍ക്ക് ആയിരം റിയാലിന് മീതെയാണ് ചാര്‍ജ്.
വീട്ടുജോലിക്കാര്‍, കുറഞ്ഞ വരുമാനക്കാരായ കമ്പനി ജീവനക്കാര്‍ മുതലായവര്‍ക്കുള്ള മെകൈനിസില്‍ ഡിസംബര്‍ 12 വരെ ബുക്കിംഗ് പോലും ലഭ്യമല്ല.
വിമാനടിക്കറ്റുകളുടെ നിരക്കും ഡിസംബര്‍ ഉയരുന്നതോടെ പ്രവാസികള്‍ക്ക് പ്രയാസമാകും.