
ദക്ഷിണാഫ്രിക്കയില്‍ നിന്നും സിംബാവെയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ വിലക്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡിന്റൈ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ‘ദക്ഷിണാഫ്രിക്കയില്‍ നിന്നും സിംബാ്വെയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഈ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് എയര്‍ലൈന്‍ ഇന്നലെ രാത്രി ട്വീറ്റ് ചെയ്തു.
നിലവിലെ സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വേയ്സ് ഫ്ൈളറ്റുകളില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും സിംബാബ്വെയില്‍ നിന്നുമുള്ള യാത്രക്കാരെ അനുവദിക്കില്ല. പുതിയ വിവരങ്ങള്‍ ലഭ്യമാകുന്നതിനാല്‍ ഞങ്ങള്‍ ദൈനംദിന അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നത് തുടരുമെന്നും അതിനനുസരിച്ച് നടപടികളില്‍ മാറ്റം വരുത്തുമെന്നും ഖത്തര്‍ എയര്‍ വേയ്‌സ്് വ്യക്തമാക്കി .
എന്നാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി ദക്ഷിണാഫ്രിക്കയിലേക്കും സിംബാബ്വെയിലേക്കും യാത്ര ചെയ്യുന്ന യാത്രക്കാരെ ഇപ്പോഴും അതിന്റെ വിമാനങ്ങളില്‍ സ്വീകരിക്കുമെന്നും ഖത്തര്‍ എയര്‍വേയ്സ് ട്വീറ്റ് വ്യക്തമാക്കി.
പെട്ടെന്നുണ്ടായ ഈ മാറ്റങ്ങളാല്‍ കുടുങ്ങിയ യാത്രക്കാര്‍ കൂടുതല്‍ സഹായത്തിനായി ഖത്തര്‍ എയര്‍വേയ്സിനെ വിളിക്കുകയോ അവരുടെ ട്രാവല്‍ ഏജന്റുമായി ബന്ധപ്പെടുകയോ ചെയ്യണം,” ഖത്തര്‍ എയര്‍വേയ്സ് ട്വീറ്റ് ചെയ്തു.