ഖത്തര്‍ യാത്രാനയം പുതുക്കി , ഡിസംബര്‍ 1 ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ പ്രാബല്യത്തില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ട്രാവല്‍ ആന്റ് ടിട്ടേണ്‍ പോളിസി പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഡിസംബര്‍ 1 ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വിശദവിവരങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ സൈറ്റ് സന്ദര്‍ശിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു
https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx
ഇന്ത്യയില്‍ നിന്നും വരുന്നവര്‍ക്കുള്ള യാത്രാ നയത്തില്‍ മാറ്റമില്ല
ഡിസംബര്‍ 1 മുതല്‍ ഖത്തറില്‍ നിലവില്‍ വരുന്ന പുതിയ യാത്രാ നയമനുസരിച്ച് ഇന്ത്യയില്‍ നിന്നും വരുന്നവര്‍ക്കുള്ള വ്യവസ്ഥകളില്‍ മാത്രമില്ല .
ബോട്‌സ്വാന, ഈജിപ്ത്, ഈശ്വതിനി, ലെസോത്തോ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്വെ എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസത്തെ ക്വാറന്റൈന്‍ എന്നതാണ് പുതിയ മാറ്റം .
ഈ 7 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു വരുന്ന ഖത്തര്‍ പൗരന്മാര്‍ക്ക് ഏഴു ദിവസം വീട്ടിലോ ഹോട്ടലിലോ ക്വാറന്റൈന്‍ നിര്‍ബന്ധമാകും. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന താമസക്കാര്‍ക്ക് രണ്ട് ദിവസം ഹോട്ടല്‍ ക്വാറന്റൈനും ബാക്കി അഞ്ചു ദിവസം ഹോം ക്വാറന്റൈനുമായിരിക്കും.
ഒമിക്രോണ്‍ വകഭേദം വലിയ തോതില്‍ പടരുന്ന രാജ്യങ്ങള്‍ക്കാണ് കര്‍ശന നിബന്ധന ഏര്‍പ്പെടുത്തിയത്. പുതിയ വകഭേദത്തിന്റെ വ്യാപനത്തിന് അനുസരിച്ച് മറ്റ് രാജ്യങ്ങള്‍ക്കും യാത്രാ നിയന്ത്രണം കര്‍ശനമാക്കിയേക്കാം.