Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ പുതിയ 50 പാര്‍ക്കിംഗ് ലോട്ടുകളുടെ പണി പൂര്‍ത്തിയാക്കി അശ്ഗാല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : 2021 ഫിഫ അറബ് കപ്പിനും 2022ലെ ഫിഫ വേള്‍ഡ് കപ്പിനും ആതിഥ്യമരുളുന്ന ഖത്തറില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് സൗകര്യമേര്‍പ്പെടുത്തുന്നതിനായി 50 പുതിയ പാര്‍ക്കിംഗ് ലോട്ടുകളുടെ പണി പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് വകുപ്പ് (അശ്ഗാല്‍) അറിയിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള പാര്‍ക്കിംഗ് ലോട്ടുകളില്‍ 51000 കാറുകള്‍ക്കും 5100 ബസ്സുകള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. 30ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ക്കിംഗ് സംവിധാനിച്ചിരിക്കുന്നത്. കേവലം മൂന്ന് മാസം കൊണ്ടാണ് ഈ പാര്‍ക്കിംഗ് പ്രൊജക്റ്റ് അശ്ഗാല്‍ പൂര്‍ത്തീകരിച്ചത്.

Related Articles

Back to top button