ടീ ടൈം അമ്പതാമത് ശാഖ ഫരീജ് അല്‍ മനാസീറില്‍ പ്രവര്‍ത്തന മാരംഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ പ്രമുഖ കഫേ ബ്രാന്‍ഡായ ടീ ടൈം ഗ്രൂപ്പിന്റെ ‘അമ്പതാമത് ശാഖ’ ഫരീജ് അല്‍ മനാസീറില്‍ പ്രവര്‍ത്തനമാരംഭിച്ചു. നാസര്‍ ജമാല്‍ നാസര്‍ റബീഹ് അല്‍ കഅബിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ കരീം പുതിയ ശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി സ്വദേശികളുടേയും വിദേശികളുടേയും പ്രിയങ്കരമായ ബ്രാന്‍ഡായി മാറിയ ടീ ടൈം ഗ്രൂപ്പ് അതിന്റെ ജൈത്ര യാത്ര തുടരുകയാണ്. സിറ്റി സെന്ററിലും വില്ലാജിയോ മാളിലുമുളള പ്രീമിയം ഔട്ട്ലെറ്റുകള്‍ ഉള്‍പ്പെടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ശാഖകള്‍ ടീ ടൈം ഗ്രൂപ്പിന്റെ ജനകീയത അടയാളപ്പെടുത്തുന്നവയാണ്.
സവിശേഷമായ ചായയോടൊപ്പം മുന്നൂറിലധികം വിഭവങ്ങളാല്‍ ധന്യമായ മെനു എല്ലാതരം ഭക്ഷണപ്രിയരേയും തൃപ്തിപ്പെടുത്തി സ്വീകാര്യത നേടിയിരിക്കുന്നു. കഴിഞ്ഞ കാലയളവില്‍ ഖത്തറിലെ കലാ കായിക സാംസ്‌കാരിക മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യം കൂടിയാണ് ടീ ടൈം ഗ്രൂപ്പ്.