
തുടര്‍ച്ചയായി രണ്ടാം ആഴ്ചയും ഒരേ വേദിയില്‍ രണ്ട് ഭാഷകളില്‍ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത് പ്രവാസി മലയാളി
അഫ്സല്‍ കിളയില്‍
ദോഹ. തുടര്‍ച്ചയായി രണ്ടാം ആഴ്ചയും ഒരേ വേദിയില്‍ രണ്ട് ഭാഷകളില്‍ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത് പ്രവാസി മലയാളി . ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് തുടര്‍ച്ചയായി രണ്ടാം ആഴ്ചയും ഒരേ വേദിയില്‍ രണ്ട് ഭാഷകളില്‍ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത് ശ്രദ്ധേയനായത്. സക്സസ് മെയിഡ് ഈസി എന്ന ഇംഗ്ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥവും വിജയമന്ത്രങ്ങള്‍ അഞ്ചാം ഭാഗവുമാണ് പ്രകാശനം ചെയ്തത്.
ഖത്തറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മുമ്പൈ ഹാളാണ് അപൂര്‍വമായ ഈ പ്രകാശനത്തിന് വേദിയായത്. കഴിഞ്ഞ ആഴ്ച ഇതേ ഹാളില്‍ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മെസ്മറൈസിംഗ് ദുബൈ എന്ന ഇംഗ്ളീഷിലുള്ള യാതാവിവരണ ഗ്രന്ഥവും ഹൈദറാബാദിന്റെ സ്മൃതിപഥങ്ങളിലൂടെ എന്ന മലയാളം യാത്രാ വിവരണവും പ്രകാശനം ചെയ്തിരുന്നു.
ഖത്തറിലെ മുതിര്‍ന്ന സംരംഭകനും സാമൂഹ്യ സാംസ്‌കാരിക നേതാവുമായ ഡോ. എം. പി. ഷാഫി ഹാജിക്ക് ആദ്യ പ്രതി നല്‍കി സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീനാണ് സക്സസ് മെയിഡ് ഈസി എന്ന ഇംഗ്ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥം പ്രകാശനം ചെയ്തത്.
ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണക്ക് ആദ്യ പ്രതി നല്‍കി വിജയമന്ത്രങ്ങള്‍ അഞ്ചാം ഭാഗം ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍ പ്രകാശനം ചെയ്തു.
ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, വി വണ്‍ ലോജിസ്റ്റിക്സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു