Uncategorized

ഹോട്ട് ന്‍ കൂള്‍ ഗ്രൂപ്പ് ദേശീയദിനമാഘോഷിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ഖത്തറിലെ പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പായ ഹോട്ട് ന്‍ കൂള്‍ ഗ്രൂപ്പ് ദേശീയദിനമാഘോഷിച്ചു.
നയനാനന്ദകരമായ കാഴ്ചകളൊരുക്കിയാണ് പോറ്റമ്മ നാടിന്റെ ദേശീയദിനാഘോഷപരിപാടികളില്‍ ഹോട്ട് ന്‍ കൂള്‍ ഗ്രൂപ്പ് സജീവമായി പങ്കുകൊണ്ടത്. കാര്‍ റാലി, രക്തദാന ക്യാമ്പ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയത്.


ഖത്തറിന്റെ ദേശീയപതാകയും മനോഹരമായ സ്റ്റിക്കറുകളും കൊണ്ട് അലങ്കരിച്ച ധാരാളം ഡെലിവറി കാറുകള്‍ അണിനിരന്നതായിരുന്നു വര്‍ണാഭമായ റാലി. സല്‍വാ റോഡില്‍ നിന്ന് തുടങ്ങി ഇന്‍ഡസ്ട്രിയല്‍ ഏരിയ, എഫ് റിങ്, ഓള്‍ഡ് എയര്‍പോര്‍ട്ട്, സി റിങ്, അല്‍ഖീസ, ലുസൈല്‍ തുടങ്ങിയ തെരുവുകളിലൂടെ ദൃശ്യവിരുന്നൊരുക്കി മുഐദറിലാണ് റാലി സമാപിച്ചത്.


ആഘോഷപരിപാടികളുടെ ഭാഗമായി, ഹമദ് ബ്ലഡ് ഡോണേഴ്‌സ് സെന്ററിന്റെ സഹകരണത്തോടെ വരുന്ന ചൊവാഴ്ച സമൂഹ രക്തദാന ക്യാമ്പും നടക്കും.

Related Articles

Back to top button
error: Content is protected !!