Breaking News

ശുചിത്വം പാലിക്കുക എന്നത് ഒരു കൂട്ടുത്തരവാദിത്തമാണ്: മുനിസിപ്പാലിറ്റി മന്ത്രിശുചിത്വം പാലിക്കുക എന്നത് ഒരു കൂട്ടുത്തരവാദിത്തമാണ്: മുനിസിപ്പാലിറ്റി മന്ത്രി

അമാനുല്ല വടക്കാങ്ങര

ദോഹ: ശുചിത്വം പാലിക്കുക എന്നത് ഒരു കൂട്ടുത്തരവാദിത്തമാണെന്നും ഈ രംഗത്്ത് ഓരോരുത്തരും തങ്ങളുടെ ബാധ്യത നിറവേറ്റണണമെന്നും ഖത്തര്‍ മുനിസിപ്പാലിറ്റി മന്തി മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ ആവശ്യപ്പെട്ടു.

ഉയര്‍ന്ന അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്കും സ്‌പെസിഫിക്കേഷനുകള്‍ക്കും അനുസൃതമായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ശുചിത്വ സേവനങ്ങള്‍ നല്‍കുന്നതിന് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ആഗോള തലത്തിലായാലും ദേശീയ തലത്തിലായാലും പൊതു ശുചിത്വവും പാരിസ്ഥിതിക ആരോഗ്യവും നിലനിര്‍ത്തുന്നതിന് എല്ലാവരുടെയും സഹകരണത്തിന്റെയും യോജിച്ച ശ്രമങ്ങളുടെയും പ്രാധാന്യം ഈ ദിനം ഊന്നിപ്പറയുന്നതായി അദ്ദേഹം പറഞ്ഞു.

മാലിന്യങ്ങളും മലിനീകരണ സ്രോതസ്സുകളും കുറയ്ക്കുന്നതിന്, ശുചിത്വത്തിന്റെ മൂല്യവും പ്രാധാന്യവും വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിലെ എല്ലാ അംഗങ്ങളിലും സ്ഥാപനങ്ങളിലും അവബോധം വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് എല്ലാ വര്‍ഷവും സെപ്തംബര്‍ മൂന്നാം ശനിയാഴ്ച ലോക ശുചീകരണ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നത്.

സുസ്ഥിര വികസനത്തിന്റെ അടിസ്ഥാന സ്തംഭമായി പൊതുശുചിത്വത്തിന് ഊന്നല്‍ നല്‍കുന്നതിനായാണ് ഖത്തര്‍ ലോക ശുചീകരണ ദിനത്തില്‍ പങ്ക് ചേരുന്നത്.

Related Articles

Back to top button
error: Content is protected !!