ഖത്തറില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്കെതിരെയുളള മുദ്രാവാക്യങ്ങളുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ വിവിധ മേഖലകളിലെ നിരവധി റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്കെതിരെയുളള മുദ്രാവാക്യങ്ങളുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം പിടിച്ചെടുത്തതായി രിപ്പോര്‍ട്ട്
ഇസ്‌ലാമിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമായ മുദ്രാവാക്യങ്ങള്‍ എഴുതിയ കളിപ്പാട്ടങ്ങള്‍ വില്‍പന നടത്തുന്നത് ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള 2008-ലെ നിയമ നമ്പര്‍ (8) ലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ (2)ലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള 2008 ലെ നിയമം നമ്പര്‍ (8) ലും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലും അനുശാസിക്കുന്ന ബാധ്യതകള്‍ നിറവേറ്റുന്നതില്‍ ഒരു അനാസ്ഥയും വെച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരം നിയമലംഘനങ്ങള്‍ പിടികൂടുന്നതിനുള്ള പരിശോധനാ കാമ്പെയ്നുകള്‍ തീവ്രമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും ലംഘിക്കുന്ന ഏതൊരു കക്ഷിയെയും ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്യുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി