
ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് പ്രതിരോധ നടപടികള്‍ അവഗണിക്കുന്നതിനാല്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് പ്രധാനമായും പ്രതിരോധ നടപടികള്‍ അവഗണിക്കുന്നതുകൊണ്ടാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വകുപ്പ് മേധാവി ഡോ. സുഹ അല്‍ ബയാത്ത് അഭിപ്രായപ്പെട്ടു. ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ വിഷയങ്ങളില്‍ ഗുരുതരമായ വീഴ്ച സംഭവിക്കുന്നതും കൈ കൊടുത്തും കെട്ടിപ്പിടിച്ചും അഭിവാദ്യം ചെയ്യുന്നതുമൊക്കെ രോഗവ്യാപനം വര്‍ദ്ധിക്കുവാന്‍ കാരണമാകാമെന്ന് അവര്‍ പറഞ്ഞു.
കോവിഡിനെതിരെയുള്ള സമരം അവസാനിച്ചിട്ടില്ലെന്നും ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും അവര്‍ ഓര്‍മിപ്പിച്ചു.