
ആഘോഷരാവുകള്‍ വരവായ്, പ്രത്യേക സ്റ്റേക്കേഷന്‍ ഓഫറുകളുമായി ഹോട്ടലുകള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ആഘോഷരാവുകള്‍ വരവായ്, പ്രത്യേക സ്റ്റേക്കേഷന്‍ ഓഫറുകളുമായി ഹോട്ടലുകള്‍ . ഒമിക്രോണ്‍ ഭീഷണിയും മറ്റും സൃഷ്ടിക്കുന്ന ആശങ്കയില്‍ ഖത്തറില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യാനാവാതെ പ്രയാസപ്പെടുന്നവര്‍ക്കായി ആകര്‍ഷകമായ സ്റ്റേക്കേഷന്‍ ഓഫറുകളുമായി രാജ്യത്തെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ രംഗത്ത്.
ക്രിസ്തുമസ്, പുതുവല്‍സരാഘോഷങ്ങള്‍ സവിശേഷമാക്കാവുന്ന വിവിധ പാക്കേജുകളാണ് ഹോട്ടലുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് പേര്‍ക്ക് ബ്രേക്ക് ഫാസ്റ്റടക്കമുളള ഒരു ദിവസത്തെ താമസത്തിന് 600 റിയാല്‍ മുതല്‍ക്കാണ് ചാര്‍ജ്.