
Archived Articles
ഒമിക്രോണ്‍ ഭീഷണി ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലോകമെമ്പാടുമുള്ള നാലായിരത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളായ എഎഫ്.പിയും റോയിട്ടേര്‍സും റിപ്പോര്‍ട്ട് ചെയ്തു.
ഫ്രാന്‍സ്, ബ്രിട്ടണ്, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളിലൊക്കെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ മാത്രം 2314 വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി ഫ്ളൈറ്റ്അവയര്‍ ഡോട്ട് കോമിനെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്നത്തേക്കുള്ള 1404 വിമാനങ്ങളും നാളത്തെ 340 വിമാനങ്ങളും റദ്ദാക്കിയവയില്പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.