
Archived Articles
കോവിഡ് പ്രതിരോധിക്കുന്നതില്‍ ഫേസ് മാസ്‌ക് ധരിക്കുന്നത് പ്രധാനം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് വ്യാപനം തടയുന്നതില്‍ ഫേസ് മാസ്‌ക് ധരിക്കുന്നത് പ്രധാനമാണെന്നും രാജ്യത്ത് അനുദിനം കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍, സ്വന്തത്തേയും ചുറ്റുമുള്ളവരെയും സംരക്ഷിക്കുന്നതിന് എല്ലാവരും ഫേസ് മാസ്‌ക് ധരിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ഉദ്‌ബോധിപ്പിക്കുന്നു.
മാളുകള്‍, പള്ളികള്‍, സ്‌കൂളുകള്‍, ജോലി സ്ഥലങ്ങള്‍, പൊതുഗതാഗതം തുടങ്ങിയ പൊതു ഇടങ്ങളിലും മജ്‌ലിസുകള്‍, വിവാഹ പാര്‍ട്ടികള്‍, ശവസംസ്‌കാരചടങ്ങുകള്‍, സാമൂഹിക സന്ദര്‍ശനങ്ങള്‍ എന്നിങ്ങനെയുള്ള സ്വകാര്യ സ്ഥലങ്ങളില്‍ ഒത്തുകൂടുമ്പോഴും മാസ്‌ക് നിര്‍ബന്ധമാണ് .