കോവിഡ് സുരക്ഷ ഉറപ്പുവരുത്താന്‍ പരിശോധനകള്‍ ശക്തമാക്കി അധികൃതര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ എല്ലാവരും കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കുന്നു എന്നുറപ്പുവരുത്തുവാന്‍ പരിശോധനകള്‍ ശക്തമാക്കി അധികൃതര്‍ . മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉറപ്പുവരുത്തുന്ന പരിശോധനകളാണ് നടക്കുന്നത്. വീഴ്ച വരുത്തുന്നവര്‍ക്ക് പിഴയുണ്ടാകും. പല ഓഫീസുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇന്ന് പരിശോധന നടത്തിയതായാണ് വിവരം.
കോവിഡ് തുടങ്ങിയതു മുതല്‍ മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും വാഹനത്തില്‍ അനുവദിച്ചതിലും കൂടുതല്‍ ആളെ കയറ്റിയതിനുമൊക്കെ പിഴ ചുമത്തിയിരുന്നു. എന്നാല്‍ രാജ്യം കോവിഡിനെ നിയന്ത്രണ വിധേയമാക്കുകും നിയന്ത്രണങ്ങളൊക്കെ ഘട്ടം ഘട്ടമായി ലഘൂകരിക്കുകയും ചെയ്തപ്പോള്‍ ഇത്തരം പരിശോധനകള്‍ നിര്‍ത്തിവെക്കുകയായിരുന്നു.
പരിശോധനകള്‍ വരും ദിവസങ്ങളില്‍ കര്‍ശനമാകാനാണ് സാധ്യത. എല്ലാവരും സുരക്ഷ മുന്‍ കരുതലുകള്‍ കണിശമായി പാലിക്കണം.