Uncategorized
ഖത്തറില്‍ കോവിഡ് പ്രതിരോധത്തിനായി മൂന്ന് കാര്യങ്ങള്‍ ആവശ്യപ്പെട്ട് പൊതുജനാരോഗ്യ മന്ത്രാലയം
ഡാ. അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിന് പൊതുജനങ്ങളുടെ സഹകരണം തേടി പൊതുജനാരോഗ്യ മന്ത്രാലയം .
മൂന്ന് കാര്യങ്ങളാണ് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നത്.
1. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക, അര്‍ഹരായ സമയത്ത് ബൂസ്റ്റര്‍ ഡോസെടുക്കുക
2. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ ടെസ്റ്റ് ചെയ്യുക. ഖത്തറിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ കോവിഡ് പരിശോധനയുണ്ട്
3. സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കുക. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ ഇടക്കിടെ കഴുകുക, സാനിറ്റൈസ് ചെയ്യുക.
പൊതുജനങ്ങള്‍ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഖത്തറില്‍ കോവിഡ് നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് മന്ത്രാലയം കരുതുന്നത്.